charamam-balakrishnan
പി.പി ബാലകൃഷ്ണൻ

കൂർക്കഞ്ചേരി: ഐശ്വര്യ ഗാർഡൻസിൽ പുളിപ്പറമ്പിൽ ബാലകൃഷ്ണൻ (82) നിര്യാതനായി. റിട്ട. ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മിഷണറായിരുന്നു. ഐശ്വര്യ ഗാർഡൻസ് റസിഡന്റ്‌സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ്, എസ്.എൻ.ഡി.പി തൃശൂർ ടൗൺ സൗത്ത് ശാഖാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഹകരണ സംഘം ഓഡിറ്റർ, ബ്‌ളോക്ക് ഡെവലപ്‌മെന്റ് ഓഫീസർ, ഗ്രാമവികസന എജൻസി പ്രൊജക്ട് ഓഫീസർ, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഡെപ്യൂട്ടി കമ്മിഷണറായും പ്രവർത്തിച്ചു. ഭാര്യ: കെ.ആർ. ഇന്ദിര (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. ബിന്ദു ( സന്ധ്യാ ആയുർവേദിക്‌സ്, വരാക്കര), പി.ബി. സിന്ധു (അദ്ധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, വെന്മനാട്), പി.ബി. ബാലറാം (അദ്ധ്യാപകൻ, നാട്ടിക എസ്.എൻ ട്രസ്റ്റ് സ്കൂൾ). മരുമക്കൾ: അഡ്വ. ടി.കെ. അനിൽകുമാർ, ഡോ. രാഗേഷ് (ഒരുമനയൂർ വെറ്ററിനറി സർജൻ), അനീഷ (അസി. പ്രൊഫസർ, പഴഞ്ഞി എം.ഡി കോളേജ്).