തൃശൂർ: ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കു മുമ്പിൽ അഹങ്കാര ഭാഷയിൽ പെരുമാറുന്ന ഇടതുപക്ഷ കോർപറേഷൻ ഭരണം തികഞ്ഞ പരാജയമാണെന്ന് മുൻ എം.എൽ.എ എം.പി. വിൻസെന്റ് പറഞ്ഞു. മേയറുടെ ചേംബറിനു പുറത്ത് സത്യാഗഹ സമരം രണ്ടാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി വിൻസെന്റ്. പ്രതിപക്ഷ നേതാവ് രാജൻ. ജെ.പല്ലൻ അദ്ധ്യക്ഷനായി. ഉപനേതാവ് ഇ.വി. സുനിൽരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലി ജെയിംസ്, കൗൺസിലർമാർ വിനേഷ് തയ്യിൽ, ലീല ടീച്ചർ പങ്കെടുത്തു. കൗൺസിലർമാരായ എൻ.എ. ഗോപകുമാർ, ശ്യാമള മുരളീധരൻ, എബി വർഗീസ്, മേഫി ഡെൽസൻ എന്നിവർ സമരം തുടർന്നു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെയാണ് സമരം.