
ഇന്നസെന്റ്
നിർമ്മാതാവാകാനല്ല അഭിനയിക്കാനാണ് എന്റെ മോഹമെന്ന് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു ജോൺപോൾ. 'കാതോട് കാതോര'ത്തിൽ കപ്യാരുടെ വേഷം ചെയ്യണമെന്ന് എന്നോട് പറഞ്ഞു. ഞാനത് പൂർണമനസോടെ സ്വീകരിച്ചു. തമാശ റോളുകൾ കൈകാര്യം ചെയ്തിരുന്ന എന്നെക്കൊണ്ട് വില്ലൻ റോളിൽ അഭിനയിപ്പിച്ചതിൽ ഭരതനും ജോൺ പോളിനും പങ്കുണ്ട്. 'കേളി'യിലാണ് ഞാൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.
നേരമ്പോക്കുകൾ പറയാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. 'വിടപറയും മുമ്പേ' എന്ന സിനിമയുടെ ചർച്ചയ്ക്ക് തൃശൂരിൽ വന്നപ്പോൾ ഡയറക്ടർ മോഹന്റെ നിർദ്ദേശപ്രകാരം ഞാനാണ് അദ്ദേഹത്തെ സ്വീകരിച്ചത്. നൂറു ദിവസം ഓടിയ ഈ സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് അദ്ദേഹം കൂടത്തന്നെ ഉണ്ടായിരുന്നു. ഭരതന്റെ 'ഓർമ്മയ്ക്കായി' എന്ന സിനിമയ്ക്കും അദ്ദേഹം എഴുതി. ഞാൻ രോഗബാധിതനായപ്പോൾ എന്നെ വിളിക്കുമായിരുന്നു. ജോൺ പോളിനെക്കാളും മുമ്പ് പോകേണ്ടയാളായിരുന്നു ഞാൻ. പക്ഷേ, അദ്ദേഹത്തെ ദൈവം കൊണ്ടുപോയി.