തൃശൂർ: കോർപറേഷൻ ടി.യു.ഡി.എ റോഡിലെ കോലോത്തുംപാടം മാലിന്യസംസ്‌കരണ പ്ലാന്റ് ഉടൻ പൂട്ടണമെന്ന് പ്രതിപക്ഷനേതാവ് രാജൻ. ജെ. പല്ലൻ ആവശ്യപ്പെട്ടു. 3 ടൺ മാലിന്യസംസ്‌കരണ കപ്പാസിറ്റിയുള്ള പ്ലാന്റിൽ 12 ടൺ ഭക്ഷണാവശിഷ്ട മാലിന്യമാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ഇത് സംസ്‌കരിക്കാൻ കഴിയാതെ മാലിന്യം ചീഞ്ഞുനാറി ദുർഗന്ധം പരത്തുകയാണ്. ഈച്ച ശല്യം രൂക്ഷമായി.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ ഉള്ള ഈ പ്രദേശത്ത് കോർപറേഷൻ തന്നെ യാതൊരുവിധ ഉത്തരവാദിത്വമില്ലാതെ ജനങ്ങൾക്ക് ദ്രോഹം ഉണ്ടാക്കുന്ന രീതിയിൽ ഭക്ഷണാവശിഷ്ട മാലിന്യം കൂട്ടിയിടുന്നത് കൊണ്ട് അണുബാധയും പകർച്ചവ്യാധിയും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.