തൃശൂർ: തൃശൂർ പൂരം സിറ്റി വൈസ്‌മെൻസ് ക്ലബിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4ന് കോർപറേഷൻ ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ ക്ലബ് അന്താരാഷ്ട്ര ട്രഷറർ ടി.എം. ജോസ് നിർവഹിക്കും. ആദരണീയം ചടങ്ങിൽ നർത്തകി ശ്രീദേവി നടരാജ് (കലാമിത്ര അവാർഡ്), എം.സി.എം കമ്പനി എം.ഡി മേഴ്‌സി ആന്റണി (എന്റർപ്രണർ അവാർഡ്), ബിസിനസ് വുമൺ ജിന ജയ്‌മോൻ (എക്‌സലൻസി അവാർഡ്) എന്നിവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് ഭാരവാഹികളായ മധു പണിക്കർ, ജോബി ആലപ്പാട്ട്, കെ.എ. റിയോ എന്നിവർ പറഞ്ഞു.