ചേലക്കര: പനംകുറ്റി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. 22ന് വൈകീട്ട് 6 മണിക്ക് പൂളച്ചോട് കുരിശിങ്കൽ സന്ധ്യാപ്രാർത്ഥന, പെരുന്നാൾ സന്ദേശം, ലേലം, നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരുന്നു. 23ന് പള്ളിയിൽ പ്രഭാത നമസ്‌കാരം, വി.കുർബ്ബാന, പ്രസംഗം, പ്രദക്ഷിണം, നേർച്ചവിളമ്പ് തുടങ്ങിയവ നടന്നു. വികാരി ഫാ.നെൽസൻ തോമസ്, ഫാ.ആന്റണി പൗലോസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.