വടക്കാഞ്ചേരി: വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഐ.പി.എസ് ഓഫീസറായ മുഹമ്മദ് നദീമു ധീൻ ചുമതലയേറ്റു. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്റെ പൂർണ ചുമതല ഇദ്ദേഹത്തിനാണ്. കർണാടക സ്വദേശിയായ ഇദേഹം പ്രത്യേക ഉത്തരവിന്റെ ഭാഗമായാണ് വടക്കാഞ്ചേരി സ്റ്റേഷനിൽ ചുമതലയേറ്റത്. എങ്കക്കാട്-വാഴാനി റോഡിൽ സർക്കാർ ഒരുക്കിയിട്ടുള്ള വസതിയിലാണ് താമസം.