പാർളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വിളംബര പത്രിക ടി.ആർ. രാജേഷ് പ്രകാശനം ചെയ്യുന്നു.
വടക്കാഞ്ചേരി: പാർളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ വിളംബരപത്രിക പ്രകാശനം ചെയ്തു. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് മുൻ പൊലീസ് ഓഫീസർ ഇല്ലിക്കോട്ടിൽ പരമേശ്വരന് ആദ്യ പ്രതിനൽകികൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. കൗൺസിലർമാരായ കെ.കെ. ബിജു, പി.ജി. ബിനോയ്, പഞ്ചായത്ത് കമ്മിറ്റി അംഗം ഇ.ആർ. ജയപ്രകാശൻ, ശാഖാ സെക്രട്ടറിമാരായ കെ.ടി. നന്ദകുമാർ, വിജയ് നമ്പ്രത്ത്, ക്ഷേത്രം മേൽശാന്തി വിനു ശാന്തി എന്നിവർ പങ്കെടുത്തു.