വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭ 13, ഒന്നാംകല്ല് ഡിവിഷനിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിന്ധു സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടക്കുന്ന കൺവെൻഷൻ 25 ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഒന്നാംകല്ലിൽ നടക്കും. കെ.പി.സി.സി സെക്രട്ടറി വി.ടി. ബലറാം ഉദ്ഘാടനം ചെയും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, സി.സി. ശ്രീകുമാർ, പി.ടി. മാധവൻ, അനിൽ അക്കര, വി.വി. കുര്യാക്കോസ് എന്നിവർ പ്രസംഗിക്കും.