കർഷക കോൺഗ്രസ് വാഹന പ്രചരണ ജാഥയ്ക്ക് വെളളാനിക്കോട് നൽകിയ സ്വീകരണം.
കല്ലൂർ: വന്യമൃഗ ശല്യത്താൽ ക്യഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് വെളളാനിക്കോട് സ്വീകരണം നൽകി. സ്വീകരണ ചടങ്ങിൽ ജില്ല പ്രസിഡന്റ് രവി പോലുവളപ്പിൽ, കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് സുനിൽ മുളങ്ങാട്ടക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾസൺ തെക്കുംപീടിക, മിനി ഡെന്നി, പഞ്ചായത്ത് പ്രസിഡന്റ് സൈമൺ നമ്പാടൻ, പ്രീബനൻ ചുണ്ടേലപറമ്പിൽ, ഹേമലത സുകുമാരൻ, മേരിക്കുട്ടി വർഗീസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ വടക്കേത്തല, സുരേഷ് പേഴേരി, ടോമി,തങ്കച്ചൻ, ഷാജു എന്നിവർ പ്രസംഗിച്ചു.