കൊടകര: സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാളിന് കോടിയേറിയതായും മെയ് ഒന്നിന് തിരുനാൾ ആഘോഷിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാനക്ക് ഫാ.ഡേവീസ് കല്ലിങ്ങൽ കാർമ്മികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, നൊവേന, ഊട്ട് വെഞ്ചിരിപ്പ് എന്നിവ നടക്കും. രാവിലെ 8.30ന് നടക്കുന്ന കുർബാനക്ക് ഫാ.ജെർലിറ്റ് കാക്കനാടൻ കാർമ്മികത്വം വഹിക്കും. 10 മണിക്ക് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ.ജോസ് കിഴക്കുംതല മുഖ്യകാർമികത്വം വഹിക്കും. ഫാ.ജെയിംസ് പള്ളിപ്പാട്ട് തിരുനാൾ സന്ദേശം നൽകും. ഉച്ചതിരിഞ്ഞ് 4 30 ന് നടക്കുന്ന കുർബാനക്ക് ശേഷം തിരുനാൾ പ്രദക്ഷിണവും രാത്രി 7 30ന് ബാൻഡ് വാദ്യഘോഷവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വികാരി ഫാ. ഡേവീസ് കല്ലിങ്ങൽ, കൈക്കാരൻ ബെന്നി ഈച്ചരത്ത്, ജനറൽ കൺവീനർ ജോ തോമസ്, ജോ.ജനറൽ കൺവീനർ ഷാജി കാളിയങ്കര, പബ്ലിസിറ്റി കൺവീനർ തോംസൺ തന്നാടൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.