തൃശൂർ: ഓറിയെന്റ് ചെസ് മൂവ്‌സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന 'ചെസ്സ് പ്രതിഭാ ആദരം' ചടങ്ങിൽ രാഷ്ട്രപതിയുടെ ധ്യാൻചന്ദ് അവാർഡ് നേടിയ ഗ്രാൻഡ്മാസ്റ്റർ കെ.എം. അഭിജിത് കുൻഡെ , ലോക യൂത്ത് ചെസ് ചാമ്പ്യൻ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ എന്നിവരെ ആദരിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, ഇന്റർനാഷണൽ ചെസ് മാസ്റ്റർ വി. ശരവണൻ, ചെസ് ഒളിമ്പ്യൻ അനിൽ കുമാർ, അജിത് കുമാർ രാജ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗ്രാൻഡ് മാസ്റ്റർ അഭിജിത് കുൻഡെയും 'ഇന്റർനാഷണൽ ചെസ് മാസ്റ്റർ വി. ശരവണനും ഇരുപത് എതിരാളികളെ ഒരേസമയം നേരിട്ടു.