1
പ്രെഫ. എം. വിജയൻ

ചേർപ്പ്: ഭൗതിക ജീവശാസ്ത്രജ്ഞനും പദ്മശ്രീ ജേതാവുമായ പ്രൊഫ. എം. വിജയന്റെ വിയോഗത്തിലൂടെ ഓർമ്മയായത് ചേർപ്പിന്റെ അഭിമാനനക്ഷത്രത്തെ. ശാസ്ത്രരംഗത്ത് ബഹുമുഖപ്രതിഭയായിരുന്ന പ്രൊഫ. എം. വിജയൻ മുൻ നാഷണൽ സയൻസ് അക്കാഡമി പ്രസിഡന്റ് കൂടിയായിരുന്നു.

ചേർപ്പ് ചിറ്റൂർമന റോഡിൽ മാമ്‌നു മനയിൽ സുബ്രഹ്മണ്യൻ എന്ന എം.എസ്. മാഷിന്റെ മകനാണ് പ്രൊഫ. എം. വിജയൻ. സി.എൻ.എൻ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു പിതാവ്. ഇവിടെ തന്നെയാണ് ശാസ്ത്രജ്ഞനായിത്തീർന്ന വിജയനും പഠിച്ചിരുന്നത്. പിന്നീട് ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഒഫ് സയൻസ് അക്കാഡമിയിലെ പ്രൊഫസറും, ലക്ചററുമായി മാറി സി.എൻ.എന്നിലെ ഈ പൂർവ വിദ്യാർത്ഥി.

സ്‌കൂൾ പഠനകാലത്ത് തന്നെ സയൻസിൽ പ്രതിഭാപട്ടം തെളിയിച്ച വിദ്യാർത്ഥികളിൽ ഒരാളിയിരുന്നു വിജയനെന്ന് സഹപാഠിയും സി.എൻ എൻ സ്‌കൂളിലെ പൂർവ അദ്ധ്യാപകനുമായിരുന്ന ഹരിദാസ് മാസ്റ്റർ പറയുന്നു. അവസാനകാലങ്ങളിൽ ശാരീരിക അവശതയും അസുഖങ്ങളും ഉണ്ടായിട്ടും ശാസ്ത്ര പഠനരംഗത്ത് അദ്ദേഹം സജീവമായിരുന്നുവെന്ന് സി.എൻ.എൻ. ബോയ്‌സ് സ്‌കൂൾ പ്രധാന അദ്ധ്യാപകനായ എ.ആർ. പ്രവീൺ കുമാർ പറയുന്നു.

2004ൽ പദ്മശ്രീ അംഗീകാരം ലഭിച്ചപ്പോൾ പ്രൊഫ. എം. വിജയനെ സി.എൻ.എൻ സ്‌കൂളും, പിന്നീട് സി.എൻ.എൻ കലാഗ്രാമവും ആദരിച്ചിരുന്നു. ചേർപ്പ് എം.എൽ.എയായിരുന്ന കെ.പി. രാജേന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഭരതൻ, കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാട്, കഥാകൃത്ത് അഷ്ടമൂർത്തി, ഡോ. പി.കെ. സത്യദേവൻ, ഇ.എസ്. മേനോൻ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

സി.എൻ.എൻ സ്‌കൂളിന്റെയും ചേർപ്പിന്റെയും താളുകളിൽ നിന്നകലുന്നത് മികച്ച ശാസ്ത്ര പ്രതിഭയെയാണ്. കേരളവർമ്മയ്ക്കും ഇത് തീരാനഷ്ടം.

പ്രൊ​ഫ.​ ​എം.​ ​വി​ജ​യൻ - ജീവിതം

ബം​ഗ​ളു​രു​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സി​ൽ​ ​മാ​ക്രോ​ ​മോ​ലി​ക്യു​ളാ​ർ​ ​ബ​യോ​ ​ഫി​സി​ക്‌​സ് ​പ്രൊ​ഫ​സ​ർ,​ ​ഭാ​ട്‌​ന​ഗ​ർ​ ​പു​ര​സ്‌​കാ​ര​ജേ​താ​വ്.​ ​കേ​ര​ള​വ​ർ​മ്മ​യി​ലെ​ ​പ​ഠ​ന​ശേ​ഷം​ ​അ​ല​ഹ​ബാ​ദി​ൽ​ ​നി​ന്ന് ​എ​ക്‌​സ്‌​റേ​ ​ക്രി​സ്റ്റ​ലോ​ഗ്രാ​ഫി​യി​ൽ​ ​ഡോ​ക്ട​റേ​റ്റ് ​നേ​ടി.​ ​ഐ.​ഐ.​എ​സ്.​സി​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​റാ​യും​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​സ​യ​ൻ​സ് ​അ​ക്കാ​ഡ​മി​ ​അ​ദ്ധ്യ​ക്ഷ​നാ​യും​ ​സേ​വ​നം.​ ​സി.​ബി.​സി.​എ​സ് ​സം​വി​ധാ​ന​ത്തി​ന് ​രൂ​പം​ ​ന​ൽ​കി​യ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​ക​മ്മി​ഷ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ൻ.​ ​ര​ണ്ടു​ത​വ​ണ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ആ​യു​ഷ്‌​കാ​ല​ ​സം​ഭാ​വ​ന​യ്ക്കു​ള്ള​ ​പു​ര​സ്‌​കാ​രം.


പ​ഠ​നം
ചേ​ർ​പ്പ് ​സി.​എ​ൻ.​എ​ൻ​ ​ഹൈ​സ്കൂ​ളി​ലും​ ​തൃ​ശ്ശൂ​ർ​ ​കേ​ര​ള​വ​ർ​മ​കോ​ളേ​ജി​ലും​ ​അ​ല​ഹ​ബാ​ദ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലും.

1967ൽ
ബാം​ഗ്ലൂ​രി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സി​ൽ​ ​നി​ന്ന് ​എ​ക്‌​സ്‌​റേ​ ​ക്രി​സ്റ്റ​ലോ​ഗ്രാ​ഫി​യി​ൽ​ ​ഡോ​ക്ട​റേ​റ്റ്.


1968​ ​-​ 71
ഓ​ക്‌​സ്‌​ഫോ​ർ​ഡ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​നോ​ബ​ൽ​സ​മ്മാ​ന​ജേ​താ​വ് ​പ്രൊ​ഫ.​ദോ​ര​ത്തി​ ​ഹോ​ഡ്ജ്കി​ന്റെ​ ​കീ​ഴി​ൽ​ ​ഇ​ൻ​സു​ലി​ന്റെ​ ​ഘ​ട​ന​യെ​ക്കു​റി​ച്ച് ​ഗ​വേ​ഷ​ണം.


1976​-​ 77
ക​ണി​കാ​ത​ല​ ​സൂ​ക്ഷ്മ​ത​യോ​ടെ​ ​പ്രോ​ട്ടീ​നു​ക​ളു​ടെ​ ​ഘ​ട​ന,​ ​സം​യോ​ജ​നം,​ ​പ്ര​വ​ർ​ത്ത​നം​ ​എ​ന്നി​വ​യ്ക്ക് ​പ്ര​ധാ​ന​മാ​യ​ ​വി​നി​മ​യ​ങ്ങ​ളെ​ ​സ്പ​ഷ്ട​മാ​ക്കു​ക​യെ​ന്ന​ ​മൗ​ലി​ക​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ഓ​ക്‌​സ്‌​ഫ​ഡി​ൽ​ ​ഗ​വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​പി​ന്നീ​ട​ത് ​ജീ​വ​ന്റെ​ ​രാ​സ​പ​രി​ണാ​മ​ ​സം​ബ​ന്ധ​മാ​യ​ ​അ​റി​വി​ലേ​ക്കും​ ​ജീ​വോ​ത്പ​ത്തി​യെ​പ്പ​റ്റി​ത്ത​ന്നെ​യു​മു​ള്ള​ ​സൂ​ച​ന​ക​ളി​ലേ​ക്കും​ ​ന​യി​ക്കു​ന്ന​ ​താ​യി.

ക്രിസ്റ്റലോഗ്രഫിയിലും സ്ട്രക്ചറൽ ബയോളജിയിലും നൽകിയ മൗലിക സംഭാവനകളിലൂടെ ലോക ശാസ്ത്രരംഗത്ത് ഇന്ത്യക്ക് ഉന്നതസ്ഥാനം നേടിത്തന്ന പ്രൊഫ. വിജയന്റെ വിയോഗം, ഇന്ത്യൻ ശാസ്ത്രലോകത്തിനും കേരളത്തിനും വലിയ നഷ്ടമാണ്.

- ഡോ. ആർ. ബിന്ദു, ഉന്നത വിദ്യാഭ്യാസ മന്ത്രി