കയ്പമംഗലം: ആസാദി കാ അമൃത് മഹോത്സവ് ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി പെരിഞ്ഞനം പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി. ഗ്രാമസഭയിൽ പതിനാലാം പഞ്ചവത്സര പദ്ധതി മാർഗരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വരും വർഷങ്ങളിൽ ഊന്നൽ നൽകുന്ന പ്രത്യേക പദ്ധതികളും പ്രവർത്തനങ്ങളും അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, എൻ.കെ. അബ്ദുൾ നാസർ, ഹേമലത രാജ്കുട്ടൻ, ഷീജ ബാബു, കെ.എ. കരീം, സരിത കണ്ണൻ, ഉണ്ണിക്കൃഷ്ണൻ, സുജാത എന്നിവർ സംസാരിച്ചു.