തൃശൂർ: ജില്ലാ യോഗ അസോസിയഷൻ കൊവിഡ് മാറിയതിനു ശേഷം മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ നേരിടുന്നവർക്കായി 10 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ യോഗ ക്ലാസ് നടത്തും. 27 മുതൽ 10 ദിവസം തുടർച്ചയായി വൈകീട്ട് 4.30 മുതൽ 5.30 വരെയാണ് ക്ലാസിന്റെ സമയം. താത്പര്യമുള്ളവർ 9495552709 എന്ന നമ്പറിൽ പേർ റജിസ്റ്റർ ചെയ്യണം.