തളിക്കുളം: ശിഹാബ് തങ്ങൾ റിലീഫ് സെൽ തൃശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറയും, അത്താഴവും നൽകി. 400 പേർക്കാണ് വിഭവങ്ങൾ നൽകിയത്. തളിക്കുളം ശംസുൽ ഉലമ ഇസ്‌ലാമിക് അക്കാഡമി പ്രിൻസിപ്പൽ അബ്ദു റഷീദ് മദനി ഉദ്ഘാടനം ചെയ്തു. കാരക്ക, വെള്ളം, റോബസ്റ്റ പഴം, മുന്തിരി, പത്തിരി, തരിക്കഞ്ഞി, സമൂസ, മുട്ടബജി, നെയ്‌ചോർ,

ഇറച്ചിക്കറി തുടങ്ങിയ വിഭവങ്ങളാണ് നൽകിയത്. ചെയർമാൻ കെ.എ. ഹാറൂൺ റഷീദ് അദ്ധ്യക്ഷനായി. കെ.എസ്. റഹ്മത്തുള്ള, പി.എച്ച്. ഷെഫീഖ്, കെ.കെ. ഹംസ, പി.കെ. സിറാജ്, എ.എ. അബൂബക്കർ, വി.കെ. നാസർ, ഷീജ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.