പാവറട്ടി: മുല്ലശ്ശേരി നല്ലയിടയന്റെ ദേവാലയത്തിലെ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനുള്ള ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ പാവറട്ടിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 30, മേയ് ഒന്ന് തിയതികളിലാണ് മുല്ലശ്ശേരിയിൽ തിരുനാൾ ആഘോഷിക്കുന്നത്. തിരുനാൾ ദിനത്തിൽ അഗതി അനാഥ മന്ദിരത്തിലെ ആയിരത്തോളം പേർക്ക് ഉച്ചഭക്ഷണം എത്തിച്ചു നൽകും. വെള്ളിയാഴ്ച്ച വൈകീട്ട് ആറിന് നടക്കുന്ന തിരുനാൾ കൊടിയേറ്റത്തോടെ നവനാൾ ആചരണത്തിന് തുടക്കമാകും. വാർത്താ സമ്മേളനത്തിൽ തിരുനാൾ കമ്മിറ്റി ഭാരവാഹികളായ ഫാ.യേശുദാസ് നെടുമ്പാക്കാരൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ജോൺ തോലത്ത്, കെ.എ.സെബി, ഇ.ജെ.ജിയോ തുടങ്ങിയവർ പങ്കെടുത്തു.