yatarayayapu

സർവീസിൽ നിന്ന് വിരമിച്ച മാലതി ടീച്ചർക്ക് നൽകിയ യാത്രഅയപ്പ്.

കല്ലൂർ: തൃക്കൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് 39-ാം നമ്പർ അംഗൻവാടിയിൽ നിന്നും വിരമിച്ച അദ്ധ്യാപിക മാലതി ടീച്ചർക്ക് യാത്രഅയപ്പ് നൽകി. 42 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് മാലതി ടീച്ചർ സർവീസിൽ നിന്ന് വിരമിച്ചത്. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഘോഷ പൂർണമായ യാത്രഅയപ്പാണ് മാലതി ടീച്ചർക്ക് നാട് ഒരുക്കിയത്. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പങ്കെടുത്ത യോഗം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൈമൺ നമ്പാടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരൻ, ഗ്രാമ പഞ്ചായത്ത് അംഗം ഗിഫ്റ്റി ഡയ്‌സൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി, പ്രീബനൻ ചുണ്ടേലപറമ്പിൽ, ഡെന്നി പനോക്കാരൻ, കല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോസൽ രാജ്, ദീപ ഫ്രാൻസീസ്, വെൽഫെയർ കമ്മിറ്റി ചെയർമാൻ ബിജു പൊന്നാരി എന്നിവർ സംസാരിച്ചു.