കൊരട്ടി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കൊരട്ടി പഞ്ചായത്ത് ദേശീയ പഞ്ചായത്ത് ദിനത്തിൽ പൊതുഗ്രാമസഭ സംഘടിപ്പിച്ചു. പൊതുഗ്രാമസഭയുടെ ഉദ്ഘാടനം ടി.ജെ. സനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അദ്ധ്യക്ഷത വഹിച്ചു. ഹരിത ഗ്രാമം, ശിശു സൗഹൃദ പഞ്ചായത്ത്, ആരോഗ്യ ഗ്രാമം, ദാരിദ്ര്യ ലഘൂകരണം തുടങ്ങിയ ആശയങ്ങൾ മുന്നോട്ട് വച്ചാണ് പൊതുഗ്രാമസഭ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, വർഗീസ് തച്ചുപറമ്പിൽ, ലിജോ ജോസ്, കില ഫാക്കൽറ്റി റോസി പൗലോസ്, പഞ്ചായത്ത് സെക്രട്ടറി സി.എൻ. ഷിനിൽ എന്നിവർ പ്രസംഗിച്ചു.