meeting
കെ.വി. ഗോപിയുടെ നിര്യാണത്തിൽ അനുശോചിച്ച് എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിച്ച യോഗത്തിൽ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ പ്രസംഗിക്കുന്നു.

ചാലക്കുടി: ബിൽഡേഴ്‌സ് സഹകരണ ബാങ്ക്, എസ്.എൻ ക്ലബ് സൗത്ത് ചാലക്കുടി, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ.വി. ഗോപിയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യൂണിയൻ അനശോചന യോഗം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ ഉൽഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ പതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് കെ.പി. ജോണി, മർച്ചന്റ് അസോസിയേഷൻ വൈ. പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, എസ്.എൻ ക്ലബ് പ്രസിഡന്റ് എം.എൻ. അഖിലേശൻ, ശ്രീനാരായണ പഠന കേന്ദ്രം വൈ. പ്രസിഡന്റ് വേണു അനിരുദ്ധൻ, സൗത്ത് ശാഖാ സെക്രട്ടറി വി.ഐ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.