പഴുവിൽ: കേരളസംഗീത നാടക അക്കാഡമി അവാർഡ് ജേതാക്കളെ പഴുവിൽ പൗരാവലി ആദരിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ അദ്ധ്യക്ഷനായി. പഴുവിൽ രഘുമാരാർ, പഴുവിൽ ഗോപിനാഥ് എന്നിവരെയാണ് ആദരിച്ചത്.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പ്രശസ്തി പത്രസമർപ്പണവും പെരുവനം കുട്ടൻമാരാർ ഗുരുസമർപ്പണവും നടത്തി. ഓട്ടൻ തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേശാന്തി ശാസ്ത്രധർമ്മൻ എന്നിവർ മുഖ്യാതിഥികളായി.
ബ്‌ളോക്ക് പഞ്ചായത്ത് അംഗം കെ. രാമചന്ദ്രൻ, പ്രിയ, ഷീമ ആന്റണി, എൻ.എൻ. ജോഷി, ടി.എൽ. ജോളി, ഉമ്മർ പഴുവിൽ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ചെലവ് കഴിച്ചുള്ള തുക കരൾ രോഗബാധിതനായ ഇ.വി. ദാസൻ ചികിത്സാ സഹായ സമിതിക്ക് കൈമാറി.