തൃശൂർ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ തൃശൂർ ജില്ലാ കമ്മിറ്റിയുടെ സി.വി. ശ്രീരാമൻ കലാമത്സരങ്ങളുടെ പുരസ്‌കാരസമർപ്പണം ഈ മാസം 28 ന് വൈകീട്ട് നാലിന് സാഹിത്യ അക്കാഡമിയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശിവൻ മേതല, ദീപ്തി ടെരൻസ്, സലിം കുരിക്കളകത്ത് എന്നിവരാണ് 2021 ലെ വിജയികൾ. 2020 ലെ വിജയികളായ സാബു ഹരിഹരൻ, സബീന എം. സാലി, പി.പി. അഖിൽ എന്നിവരുടെ പുരസ്‌കാരങ്ങളും ഒപ്പം നൽകും. ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയും. നന്മ സംസ്ഥാന പ്രസിഡന്റും സംഗീത അക്കാഡമി വൈസ് ചെയർമാനുമായ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചെരുവിൽ പുരസ്‌കാരങ്ങൾ നൽകും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി രവി കേച്ചേരി, ജോ. സെക്രട്ടറി മനോമോഹനൻ, വൈസ് പ്രസിഡന്റ് കൃഷ്ണനുണ്ണി, വൈസ് പ്രസിഡന്റ് ടി.വി. ബാലകൃഷ്ണൻ, സർഗ വനിതാ ജില്ലാ സെക്രട്ടറി നിഷ എന്നിവർ പങ്കെടുത്തു.