കയ്പമംഗലം: സി.പി.ഐ കയ്പമംഗലം ലോക്കൽ സമ്മേളനം സൗജന്യ മെഡിക്കൽ ക്യാമ്പുകളോടെ ആരംഭിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സൂര്യ റോഷ് അദ്ധ്യക്ഷനായി.
കൊടുങ്ങല്ലൂർ സുധർമ്മ മെട്രോപോളിസ് ലാബോറട്ടറിയുമായി സംഘടിപ്പിച്ച സൗജന്യ കൊളസ്‌ട്രോൾ ഷുഗർ പരിശോധന ക്യാമ്പ് സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.വി. പ്രദീപ് കുമാർ അദ്ധ്യക്ഷനായി. ക്യാമ്പ് കൺവീനർ മുരളീധരൻ, എം.ഡി. സുരേഷ് മാസ്റ്റർ, അഡ്വ. എ.ഡി. സുദർശനൻ, അനീഷ്, റഹീം, മുഹമ്മദ് ചുലൂക്കാരൻ എന്നിവർ സംസാരിച്ചു.
ഡോ. കെ.സി. ജയചന്ദ്രൻ, ഡോ. ആര്യ വൈശാഖ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. എസ്.എം. ജീവൻ, സി.എ. ധർമ്മദാസ്, പ്രസാദ്, സോമൻ കോതങ്ങത്ത്, അഖില വേണി, സുരേഷ് പള്ളത്ത്, അജിത്ത് കൃഷ്ണൻ, ദിവ്യ അനീഷ് എന്നിവർ നേതൃത്വം നൽകി.