കയ്പമംഗലം: മുതിർന്ന സി.പി.എം നേതാവായിരുന്ന ടി.കെ. ശേഖരന്റെ പതിനഞ്ചാം ചരമവാർഷിക ദിനാചരണം ആചരിച്ചു. സി.പി.എം കയ്പമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടാനിക്കുളത്ത് സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.വി. സുരേഷ് ബാബു അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു ,ജില്ലാ കമ്മിറ്റി അംഗം പി.എം. അഹമ്മദ്, ബി.എസ്. ശക്തിധരൻ, സി.എസ്. സലീഷ്, നൂറുൽ ഹുദ എന്നിവർ സംസാരിച്ചു. തുടർന്ന് തൃശൂർ ജനനയനയുടെ കലാവിരുന്നും ഉണ്ടായിരുന്നു.