പറപ്പൂർ: തോളൂർ പഞ്ചായത്ത് വാർഷിക പദ്ധതിയനുസരിച്ച് മാരക രോഗികൾക്ക് മരുന്ന് വിതരണത്തിന് ' ജീവനം' പദ്ധതി പറപ്പൂർ രാജീവ് ഗാന്ധി സാംസ്‌കാരിക നിലയത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ. മനോജ് പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികളായ ഷീന വിത്സൻ, ഷീന തോമാസ്, ആനി ജോസ്, സരസമ്മ സുബ്രഹ്മണ്യൻ, വി.പി. അരവിന്ദാക്ഷൻ, ഷൈലജ ബാബു, വി.കെ. രഘുനാഥൻ, അഡ്വ. ലൈജു.സി എടക്കളത്തൂർ, കെ.ആർ. സൈമൺ, എ.പി. പ്രജീഷ്, കുഞ്ഞുണ്ണി, നാരായണൻ എന്നിവർ പ്രസംഗിച്ചു. ഐ.സി.ഡി.സ് സൂപ്പർവൈസർ ഗീത, ആരോഗ്യ ഉദ്യോഗസ്ഥർ ആശാ പ്രവർത്തകർ, ,രാഷ്ടീയ പ്രതിനിധികൾ രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
പദ്ധതി ഇപ്രകാരം
ഭാരിച്ച ചികിത്സാ ചെലവ് മൂലം ബുദ്ധിമുട്ടുന്ന സാമ്പത്തികശേഷി കുറഞ്ഞ കുടുംബങ്ങൾക്ക് ആശ്വാസമേകാനാണ് ജീവനം മരുന്നുവിതരണ പദ്ധതി. കാൻസർ, ട്യൂമർ, ബൈപാസ് സർജറി, ഹീമോഫീലിയ രോഗങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് വിലയേറിയ മരുന്നുകൾ ഒരു വർഷത്തേക്ക് ഓരോ മാസവും ആവശ്യമായത് തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രം വഴിയാണ് വിതരണം ചെയ്യുക.