കൊടുങ്ങല്ലൂർ: ക്ഷേമനിധിയിൽ അംശാദായം അടക്കുന്ന തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി കയ്പമംഗലം റീജ്യണൽ സമ്മേളനം. ഐ.എൻ.ടി.യു.സി തൃശൂർ ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. മൂന്നാമതും ഐ.എൻ.ടി.യു.സി തൃശൂർ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുന്ദരൻ കുന്നത്തുള്ളിയെയും, സംസ്ഥാനത്തെ ഏക വനിത മണ്ഡലം റീജ്യണൽ കമ്മിറ്റി ഐ.എൻ.ടി.യു.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസി ടൈറ്റസിനെയും (ജോസ്മി) ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് മേരി ജോളി ചടങ്ങിൽ ആദരിച്ചു. എടവിലങ്ങ് മണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡന്റ് പ്രസന്ന ശിവദാസൻ അദ്ധ്യക്ഷയായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യാഥിതിയായി. പി.കെ. ഷംസുദ്ദീൻ, ജോസഫ് ദേവസ്സി, വി.ഡി. തോമാസ്, ഐഷ സുകുമാകൻ, ശിവാവതി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ.കെ. സജീവൻ സ്വാഗതവും ഇ.ആർ. ജോളി നന്ദിയും പറഞ്ഞു.