വാടാനപ്പിള്ളി: ആർ.എസ്എസ്, എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നാട്ടിക എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും നടത്തി. പുതുക്കുളങ്ങരയിൽ നിന്നാരംഭിച്ച് പ്രകടനം ചിലങ്ക സെന്ററിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. പി.എം. അഹമ്മദ് അദ്ധ്യക്ഷനായി. മുൻ മന്ത്രി സി. രവീന്ദ്രനാഥ്, കെ.വി. അബ്ദുൾ ഖാദർ, അഡ്വ. വി.കെ ജ്യോതി പ്രകാശ്, എം.എ. ഹാരിസ് ബാബു, കെ.ആർ. സീത എന്നിവർ സംസാരിച്ചു.