ചാലക്കുടി: വ്യാപകമായ വന്യമൃഗ ശല്ല്യത്തിൽ നിന്ന് സംരക്ഷണം നൽകുക, വന്യമൃഗാക്രമണത്തിന് ഇരയാകുന്നവർക്കും കൃഷി നശിച്ചവർക്കും ന്യായമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകസംഘം ഏരിയാ കമ്മിറ്റി ചാലക്കുടി ഡി.എഫ്.ഒ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എം. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ. എ. ജോജി അദ്ധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ടി.എ. രാമകൃഷ്ണൻ, സജീവൻ മാസ്റ്റർ, എം.ആർ. രഞ്ജിത്ത്, അരവിന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.