photo

കോലോത്തുംപാടത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പാട്ടുരായ്ക്കൽ ഡിവിഷൻ കൗൺസിലർ രാധിക എൻ.വി പരിസരവാസികളോടൊപ്പം ധർണ നടത്തുന്നു.

തൃശൂർ: കോലോത്തുംപാടത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനം തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് നടക്കുന്നതെന്നും ദുർഗന്ധവും ഈച്ചശല്യവും മൂലം പരസരവാസികൾ ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നുവെന്നും പാട്ടുരായ്ക്കൽ ഡിവിഷൻ കൗൺസിലർ രാധിക എൻ.വി. ഒട്ടേറെ കുടുംബങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് പ്ലാന്റിന്റെ പ്രവർത്തനം നിറുത്താൻ കോർപറേഷൻ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികളോടൊപ്പം പ്രതിഷേധ ധർണ നടത്തി. പദ്ധതി നിറുത്തിവയ്ക്കുന്നതുവരെ ജനങ്ങളുടെ ഒപ്പം നിന്ന് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും അറിയിച്ചു.