1
പാർളിക്കാട് നടരാജഗിരി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റ്.

വടക്കാഞ്ചേരി: പാർളിക്കാട് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ നടരാജഗിരി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവത്തിന് കൊടിയേറി. മെയ് 4 വരെയാണ് ഉത്സവ ചടങ്ങുകൾ നട ക്കുക. 27 മുതൽ എല്ലാ ദിവസവും വൈകീട്ട് 6.30 ന് കലാസന്ധ്യ അരങ്ങേറും. ഉച്ചയ്ക്ക് ഭക്തിഭോജനവും ഉണ്ടാകും. മെയ് 3 നാണ് കാവടിയാട്ടം. 4 ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും. യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ നടന്ന കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം മേൽശാന്തി വിനു മുഖ്യകാർമ്മികത്വം വഹിച്ചു.