nidhi

ചാലക്കുടിയിൽ ആരംഭിച്ച ജന്മിത്ര നിധി ലിമിറ്റഡ് നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: ചാലക്കുടിയിൽ ആരംഭിച്ച ജന്മിത്ര നിധി ലിമിറ്റഡ്, ജന്മിന്ത്ര കുറി എന്നിവയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ നിർവഹിച്ചു. നിധി ചെയർമാൻ സി.കെ. സഹജൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഭദ്രദീപം തെളിച്ചു. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ആദ്യ നിക്ഷേപം സ്വീകരിച്ചു. നഗരസഭാ കൗൺസിലർമാരായ വി.ജെ. ജോജി, തോമസ് മാളിയേക്കൽ, എം.ഡി എം.എൻ. അഖിലേശൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ യൂജിൻ മോറേലി, എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, പി.കെ. സുബ്രഹ്മണ്യൻ, എ.കെ. സുഗതൻ, വേണു അനിരുദ്ധൻ, എം.എസ്.ദിലീപ്, സുരേന്ദ്രൻ വെളിയത്ത്, ബാബു തുമ്പരത്തി, അജിതാ നാരായണൻ എന്നിവർ പ്രസംഗിച്ചു.