കുന്നപ്പിള്ളി ദേവരാജഗിരി ധർമ്മശാസ്താ ക്ഷേത്രത്തിൽ ആരംഭിച്ച കാരുണ്യ പദ്ധതി ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കൊരട്ടി: കുന്നപ്പിള്ളി ദേവരാജഗിരി ശ്രീധർമ്മശാസ്താ ക്ഷേത്രം ആരംഭിച്ച കാരുണ്യ പദ്ധതി ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിന്റെ പൊതുയോഗവും ഇതോടൊപ്പം നടന്നു. പ്രസിഡന്റ് ശശിധരൻ നെല്ലിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നവതി ആഘോഷിക്കുന്ന പറൂക്കാരൻ കരുണാകരൻ, മികച്ച ക്ഷീരകർഷകനായി തിരഞ്ഞെടുത്ത സരേഷ് മണക്കാട്ടുംപടി, മികച്ച കർഷകത്തൊഴിലാളി പനമ്പിള്ളി സരേന്ദ്രൻ, പാർട്ട് ടൈം കർഷക ബീന മോഹനൻ മണപ്പറമ്പിൽ എന്നിവരെ ജില്ലാ പഞ്ചായത്ത് അംഗം ലീലാ സുബ്രമണ്യൻ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത അയ്യപ്പ പുരസ്‌കാരം നൽകി. പഞ്ചായത്ത് അംഗങ്ങളായ പി.ആർ.ബി ബിൻരാജ്, സൗമ്യ മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര പ്രകാശൻ, ക്ഷേത്രം മേൽശാന്തി സുധാകരൻ നടുവിലപ്പറമ്പിൽ, വാസുദേവൻ കെവീട്ടിൽ അനുരാജ് കണ്ണത്ത്, രാജേഷ് പെരിങ്ങാടൻ, സുനന്ദ മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ-പ്രസിഡന്റ്: ശശിധരൻ നെല്ലിപ്പറമ്പിൽ, വൈസ് പ്രസിഡന്റ്: രതീഷ് കുമാർ മാക്കാപ്പറമ്പിൽ, സെക്രട്ടറി: രാധാകൃഷ്ണൻ തോട്ടംകര, ജോയിന്റ് സെക്രട്ടറി: ഷാജി അമ്പാട്ടുപറമ്പിൽ, ട്രഷറർ: രാജേഷ് പെരിങ്ങാടൻ, കൺവീനർ: ബൈജു പന്നേലി.