തീരദേശ ജൈവപരിപാലന വലയം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ മരം നട്ട് ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കിഡ്‌സിന്റെയും, കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെയും, എറിയാട് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോൺഫറൻസ് എപ്പിസ്‌കോപ്പ ഇറ്റാലിയാനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച തീരദേശജൈവ പരിപാലന വലയത്തിന്റെ ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു.
എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ റവ. ഫാ. ജേക്കബ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. പോൾ തോമസ്, അഴീക്കോട് കോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് ഓഫീസർ കിരൺ, പി.കെ. അസിം, നൗഷാദ് കറുകപാടത്ത്, സാദത്ത്, ലൈല സേവ്യർ, നെജുമ അബ്ദുൾകരീം, റവ. ഫാ. നീൽ ചടയംമുറി, റവ. ഫാ. വർഗീസ് കാട്ടശ്ശേരി എന്നിവർ സംസാരിച്ചു.
തീരദേശ സംരക്ഷണവലയം
കാറ്റിന്റെയും തിരമാലയുടെയും ശക്തിയെ വിഘടിപ്പിക്കാനും വൃതിചലിപ്പിക്കാനും, തീരദേശവാസികളുടെ ജീവനും സ്വത്തുക്കളും ദുരന്തങ്ങളിൽ നിന്ന് സംരക്ഷിക്കാനും കഴിയുന്ന പ്രകൃതിദത്തമായ നിർമ്മിതികളാണ് തീരദേശ സംരക്ഷണവലയം. 1,400 കാറ്റാടി മരങ്ങളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിച്ചത്.