ഗുരുവായൂർ: ചക്കംകണ്ടത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നഗരസഭ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് എട്ട് കാമറകൾ സ്ഥാപിച്ചത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാമറകളിൽ നിന്ന് വൈ ഫൈ സംവിധാനം ഉപയോഗിച്ചാണ് നഗരസഭയുടെ ആരോഗ്യ വിഭാഗത്തിൽ സ്ഥാപിച്ചിട്ടുളള 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺടോൾ മോണിറ്ററിലേക്ക് ദൃശ്യങ്ങൾ അയക്കുന്നത്. കേരള സർക്കാർ അംഗീകൃത സ്ഥാപനമായ സിൽക്കാണ് കാമറകൾ സ്ഥാപിച്ചത്. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് കാമറ സ്വിച്ച് ഓൺ ചെയ്തു. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ, എ. സായിനാഥൻ, കൗൺസിലർ കെ.പി. ഉദയൻ, മുൻ നഗരസഭാ ചെയർമാൻ പി.എസ്. ജയൻ, നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ, വികസന സമിതി കൺവീനർ കെ.എ. ചന്ദ്രൻ, മുനിസിപ്പൽ എൻജിനിയർ ഇ. ലീല എന്നിവർ സംസാരിച്ചു.