dyfiഡി.വൈ.എഫ്.ഐ പതാക ജാഥയ്ക്ക് കൊടുങ്ങല്ലൂരിൽ നൽകിയ സ്വീകരണം.

കൊടുങ്ങല്ലൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥയ്ക്ക് കൊടുങ്ങല്ലൂരിൽ ഉജ്ജ്വല സ്വീകരണം. നൂറു കണക്കിന് ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെ ഉത്സവചന്തം തീർത്താണ് ജാഥാ ക്യാപ്റ്റൻ എസ്.കെ. സജീഷിനെയും നേതാക്കളെയും വരവേറ്റത്. തെയ്യവും കാവടിയും വിവിധ കലാരൂപങ്ങളും വെടിക്കെട്ടുമെല്ലാം സ്വീകരണത്തിന് കൊഴുപ്പേകി. നഗരം ചുറ്റിയ സ്വീകരണ ഘോഷയാത്ര വടക്കേ നടയിലെ മഹാകവി കുഞ്ഞുക്കുട്ടൻ തമ്പുരാൻ സ്‌ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. അബീദലി അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എസ്.കെ. സജീഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജാഥാ മാനേജരുമായ പി.ബി. അനൂപ്, കേന്ദ്ര കമ്മറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, ജില്ലാ സെക്രട്ടറി അഡ്വ. എൻ.വി. വൈശാഖൻ, പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ, പി.എച്ച്. നിയാസ്, ജാസിർ ഇക്ബാൽ, കെ.കെ. ആഷിക് എന്നിവർ സംസാരിച്ചു.