വടക്കാഞ്ചേരി: എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഓട്ടോമൊബൈൽ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ മനസ്സിലാക്കി ഓട്ടോമൊബൈൽ മേഖലയിൽ മികച്ച കരിയർ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിൽ സൊസൈറ്റി ഫോർ ഓട്ടോമൊട്ടീവ് എൻജിനിയേഴ്‌സ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. വടക്കാഞ്ചേരി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിജുലാൽ പി. റാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.ബി. സജി അദ്ധ്യക്ഷത വഹിച്ചു. എസ്.എ.ഇ ക്ലബ് കൊച്ചി ഡിവിഷൻ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ഡോ.ജിൽസ് സെബാസ്റ്റ്യൻ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എൻ. രാമചന്ദ്രൻ, എസ്.എ.ഇ ക്ലബ് അഡൈ്വസർ ആർ.ശങ്കർ, വിദ്യ ക്ലബ് ചെയർമാൻ ജിംനാസ് ജലീൽ, സെക്രട്ടറി അജിൽ ജോസഫ് എന്നിവർ പങ്കെടുത്തു.