വലപ്പാട്: റംസാനിനോടനുബന്ധിച്ച് എസ്.വൈ.എസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സയ്യിദ് പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ഉറവാ റിലീഫ് സെൽ കാരുണ്യ പ്രവർത്തന സദസ് സംഘടിപ്പിച്ചു. മണ്ഡലം തല ഉദ്ഘാടനം ജില്ലാ ഉപാദ്യക്ഷൻ പി.പി. മുസ്തഫ മൗലവി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഉമർഹാജി എടയാടി അദ്ധ്യക്ഷനായി. വർക്കിംഗ് സെക്രട്ടറി പി.എ. അബ്ദുസമദ് ഫൈസി, സത്താർ ഹാജി ചിറക്കുഴി, പി.കെ. ഹസൻ ഹാജി, അബ്ദുൽ കാദർ, സിറാജ്, ഉസ്മാൻ ഹാജി, ഇസ്മയിൽ മുത്തേടത്തറ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ്, രോഗികൾക്ക് ചികിത്സാ സഹായം, വിധവകൾക്ക് ആശ്വാസധനം, അവശതയനുഭവിക്കുന്നവർക്ക് ധനസഹായം, സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ എന്നിവയാണ് ഉറവാ റിലീഫ് സെൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചത്.