
ചാലക്കുടി: രാജ്യത്ത് ഹിന്ദു - മുസ്ലീം തീവ്രവാദം അപകടകരമാണെന്നും ഇതിനെതിരെ മതനിരപേക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോണ്‍ മാസ്റ്റര്‍. എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് വര്‍ഗീയത നാടിന്റെ സമാധാനം തകര്‍ക്കുമെന്നതിനാല്‍ അതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് വര്‍ഗീയതയ്ക്കെതിരെ സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജനറാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബി.ഡി.ദേവസി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ.ചന്ദ്രശേഖരന്‍, ഏരിയ സെക്രട്ടറി കെ.എസ്.അശോകന്‍, കെ.പി.തോമസ്, സി.കെ.ശശി, ജെനീഷ് പി.ജോസ്, കെ.ഐ.അജിതന്‍ എന്നിവര്‍ സംസാരിച്ചു.