foto

മണ്ണുത്തി: ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷനിൽ ശുദ്ധജലം വിതരണം ഉറപ്പ് വരുത്തുക പ്രതിപക്ഷ കൗൺസിലർമാരെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച മേയറുടെ ഡ്രൈവറെ പുറത്താക്കുക എന്നീ ആവശ്യം ഉന്നയിച്ച് മാർച്ചും ധർണ്ണയും നടത്തി. മുൻ എം.എൽ.എ എം.പി.വിൻസെന്റ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.യു.മുത്തു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ഐ.പി.പോൾ, കെ.സി.അഭിലാഷ്, ബൈജു വർഗ്ഗീസ്, ബിന്ദു കാട്ടുങ്ങൽ, പി.യു.ഹംസ, സണ്ണി വാഴപ്പിള്ളി, സി.കെ.ഫ്രാൻസിസ്, ജോഷി തട്ടിൽ, ബഷീർ അഹമ്മദ്, പ്രിൻസ് പി.ഡാനിയേൽ, വർഗീസ് വാഴപ്പിള്ളി, തിമോത്തി വടക്കൻ, ജ്യോതി ആനന്ദ്, സഫിയ ജമാൽ, ജിത്ത് ചാക്കോ, കാസിം.കെ.കെ, സി.ജെ.രാജേഷ്, ജോയ്.കെ.ജെ, ടിറ്റോ തോമസ്, സഞ്ജു വർഗ്ഗീസ്, വിപിൻ.ഇ.ആർ, ബിജു പോൾ, ആന്റോ മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.