വലപ്പാട്: വലപ്പാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ താലൂക്ക് തല ആശുപത്രിയാക്കി ഉയർത്തുക എന്ന ആവശ്യവുമായി സമരം നടത്തിവരുന്ന ജനകീയ സമരസമിതി മുഖ്യമന്ത്രിയ്ക്ക് കത്തുകൾ അയച്ചും, ഇ- മെയിലുകൾ അയച്ചും സമരം ശക്തമാക്കും. തീരദേശത്തെ പ്രധാന കേന്ദ്രങ്ങളിൽ ബൂത്ത് കെട്ടിയും, കോർണർ യോഗങ്ങൾ സംഘടിപ്പിച്ചുമാണ് കത്തയക്കൽ പ്രതിഷേധം വിപുലമാക്കുന്നത്. ശദാബ്ദിയിലേക്കെത്തുന്ന ആശുപത്രിയുടെ ശോച്യാവസ്ഥയും, അവഗണനയും, ഒരു താലൂക്ക്തല ആശുപത്രിയുടെ ആവശ്യകതയും ഉൾക്കൊള്ളുന്ന ലഘുലേഖ പ്രസിദ്ധീകരിച്ച് ജനങ്ങൾക്കിടയിൽ പ്രചാരണം സംഘടിപ്പിക്കുന്നതിനും ജനകീയ സമരസമിതി യോഗം തീരുമാനിച്ചു. ചെയർമാൻ ആർ.ഐ. സക്കറിയ അദ്ധ്യക്ഷനായി. കൺവീനർ പി.എൻ. പ്രൊവിന്റ്, കോ- ഓർഡിനേറ്റർ ടി.എ. പ്രേംദാസ്, എം.എ. സലീം, അഡ്വ. ശോഭൻകുമാർ, ജോസ് താടിക്കാരൻ, കെ.ജി. സുരേന്ദ്രൻ, ടി.കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.