ബെന്നി ബെഹന്നാൻ എം.പിയുടെ നേതൃത്വത്തിൽ നിർദ്ദിഷ്ട പ്ലാന്റിന്റെ സ്ഥലം പരിശോധിക്കുന്നു.
കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിൽ ആധുനിക രീതിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ബെന്നി ബെഹന്നാൻ എം.പിയുടെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ഫോർ യു എന്ന സംഘടന ആതുരസേവന രംഗത്ത് നൽകിവരുന്ന സേവനത്തിന്റെ ഭാഗമായിട്ടാണ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. ഏകദേശം രണ്ട് കോടി രൂപ ചെലവാകും. 600 സ്‌ക്വയർ ഫീറ്റിൽ കെട്ടിടം പണിയുന്നതിന് ആശുപത്രിയുടെ തെക്കുവശം സ്ഥലം കണ്ടെത്തി. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, ഡോക്ടേഴ്‌സ് ഫോർ യു ചീഫ് ഓർഗനൈസർ അബ്ദുൾ ആസാദ്, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ, ആശുപത്രി സൂപ്രണ്ട് ഉണ്ണിക്കൃഷ്ണൻ, നഗരസഭ കൗൺസിലർ വി.എം. ജോണി, പ്രൊഫ. സി.ജി. ചെന്താമാരാക്ഷൻ, ഇ.എസ്. സാബു, കെ.പി. സുനിൽകുമാർ, പി.എസ്. മുജീബ് റഹ്മാൻ, കെ.എസ്. കമറുദ്ദീൻ എന്നിവർ സന്നിഹിതരായി.