
ചാലക്കുടി: യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടുകുറ്റി വില്ലേജ് ഓഫീസിലേക്ക് കെ റെയിൽ വിരുദ്ധ മാർച്ച് നടത്തി. വില്ലേജ് ഓഫീസ് പരിസരത്ത് സമരക്കാരെ പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് ഒ.ജെ.ജെനിഷ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ പരിയാരം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോ ഓഡിനേറ്റർ ഷോൺ പെല്ലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ഡി.വർഗ്ഗീസ്, ജില്ലാ സെക്രട്ടറിമാരായ ആൽബിൻ പൗലോസ്, വി.ആർ.രഞ്ജിത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ.കണ്ണത്ത്, മോളി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.