തൃശൂർ: പന്നിയങ്കര ടോളിൽ അമിതമായ ടോൾ പിരിവിനെതിരെ പാലക്കാട് - തൃശൂർ റൂട്ടിലെ സ്വകാര്യ ബസുടമകളും ബസ് തൊഴിലാളികളും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകൾ സർവീസ് നിറുത്തിവച്ച് പണിമുടക്കും. ഇന്നലെ പ്രശ്നം സംബന്ധിച്ച് ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും നടന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പണിമുടക്കാൻ തീരുമാനിച്ചതെന്ന് എം.എസ്. പ്രേംകുമാർ പറഞ്ഞു. ബസുടമകളും തൊഴിലാളികളും സംയുക്തമായാണ് സമരം.
യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തൃശൂർ: മേയ് 17ന് ഉപതിരെഞ്ഞുടുപ്പ് നടക്കുന്ന ജില്ലയിലെ 6 സ്ഥലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു. സ്ഥാനാർത്ഥികൾ: വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഒന്നാം കല്ല് വാർഡ് 13-സിന്ധു സുബ്രഹ്മണ്യൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷൻ 7- ശാലിനി ഉണ്ണിക്കൃഷ്ണൻ, തൃക്കൂർ ഗ്രാമപഞ്ചായത്ത് ആലങ്ങാട് വാർഡ് 9- മാത്യു ഇലവുങ്കൽ, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വെളയനാട് വാർഡ് 2-ബിജു പോൾ, മുരിയാട് ഗ്രാമപഞ്ചായത്ത് തുറവൻകാട് വാർഡ് 13- ഷിജി ജോർജ്, കുഴൂർ ഗ്രാമപഞ്ചായത്ത് കുഴൂർ വാർഡ് 4- സി.എസ് സേതുമോൻ.