1

വടക്കാഞ്ചേരി : ശ്രീ കേരള വർമ്മ പബ്ലിക് ലൈബ്രറിയിൽ സുമംഗല സ്മൃതി സംഘടിപ്പിച്ചു. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും, വായനയുടെ ലോകത്തിലേക്ക് നയിച്ച എഴുത്തുകാരിയായിരുന്നു സുമംഗലയെന്ന് കഥാകൃത്ത് അഷ്ടമൂർത്തി പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് വി.മുരളി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറിയിൽ സുമംഗലയുടെ ചിത്രം അനാച്ഛാദനം ചെയ്തു. ബാലവേദി പ്രസിഡന്റ് ഗോപകുമാർ, പി.ശങ്കരനാരായണൻ, കെ.എസ്.അബ്ദുൾ റഹിമാൻ, ജി.സത്യൻ, ലിസി കോര, വി. പ്രദീപ് കുമാർ, ദേശമംഗലം മന നാരായണൻ എന്നിവർ പ്രസംഗിച്ചു.