manappuramമണപ്പുറം ഫൗണ്ടേഷൻ പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്ന ചടങ്ങിൽ നിന്ന്.

തളിക്കുളം: മണപ്പുറം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സുഷാമൃതം പദ്ധതിയുടെ ഭാഗമായി തളിക്കുളം പഞ്ചായത്തിലെ കൗമാരക്കാരായ പെൺകുട്ടികൾക്ക് രണ്ടാം ഘട്ടം പോഷകാഹാര കിറ്റ് വിതരണം ചെയ്തു. മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി കണ്ടെത്തിയ അനീമിക് ആയ കുട്ടികൾക്കാണ് കിറ്റ് വിതരണം നടത്തിയത്. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. അനിത അദ്ധ്യക്ഷയായി. മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശിൽപ ട്രീസ സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. മെഹബൂബ്, ബുഷ്ര അബ്ദുൾനാസർ, സിംഗ് വാലത്ത്, ഷൈജ കിഷോർ, ബിന്നി അറക്കൽ, ശരത് ബാബു, സഞ്ജയ് ടി.എസ്, അഖില ടി.എസ് എന്നിവർ പങ്കെടുത്തു.