കല്ലൂർ: തൃക്കൂർ പഞ്ചായത്തിൽ ആലേങ്ങാട് ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി വി.കെ. സുലൈമാൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. പോൾ, ജില്ലാ കമ്മിറ്റിയംഗം വർഗീസ് കണ്ടംകുളത്തി, വി.എസ്. പ്രിൻസ്, പി. ശരത്, രാഘവൻ മുളങ്ങാടൻ, ജോർജ് താഴേക്കാടൻ, കോനിക്കര പ്രഭാകരൻ, കെ.എസ്. റോസൽ രാജ്, വി.എം. സിനീഷ്, ടി.എ. രാജേഷ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ തോമസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. സുലൈമാൻ (പ്രസിഡന്റ്), കെ.എസ്. റോസൽരാജ് (സെക്രട്ടറി), ബേബി കളപ്പുര (ട്രഷറർ).