ചേർപ്പ്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് കോടി ചെലവിൽ ചേർപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച അക്കാഡമിക്ക്, കിച്ചൺ ബ്ലോക്കിന്റെ ഉദ്ഘാടനം 30ന് വൈകിട്ട് 3.30ന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, മുൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മുൻ എം.എൽ.എ ഗീതാ ഗോപി എന്നിവർ വിശിഷ്ടാതിഥികളാകും. ചടങ്ങിൽ വിവിധ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും നടക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വി.ജി. വനജകുമാരി, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി.എച്ച്. ഹുസൈൻ, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൽമാരായ വി.ഇ. ഷീബ, ടി.വി. അജിതകുമാരി, ലിനി എൽസൺ വർഗീസ്, റഹീന അൻസാർ, ജനറൽ സ്റ്റാഫ് സെക്രട്ടറി വഹിത ഭാനു എന്നിവർ പങ്കെടുത്തു.