1

കോഴിമാംപറമ്പ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന പൂജ.

ചെറുതുരുത്തി: കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് ഉഷ പൂജ, നവകം, പഞ്ചഗവ്യ, ചാന്താട്ടം, അഷ്ടപദി , ഉഷ പൂജ, പ്രസാദ ഊട്ട് എന്നിവ നടന്നു. പ്രതിഷ്ഠാ ദിനത്തിൽ ഭഗവതിയെ കണ്ടു തൊഴുതു വണങ്ങാനും വഴിപാടുകൾ സമർപ്പിക്കാനും നിരവധി ഭക്തർ കോഴിമാംപറമ്പ് ക്ഷേത്ര സന്നിധിയിൽ എത്തിയിരുന്നു. പ്രതിഷ്ഠാദിനത്തിനു മുന്നോടിയായി കോഴിമാംപറമ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ കമ്മിറ്റി അംഗങ്ങളെയും ആദരിക്കുന്ന സ്‌നേഹാദരം പരിപാടി നടന്നു.