വടക്കാഞ്ചേരി: സെൻട്രൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന നീന്തൽ പരിശീലനം രണ്ടാംഘട്ടത്തിന്റെ സർട്ടിഫിക്കറ്റ് വിതരണവും ദക്ഷിണ സമർപ്പണവും മേയ് 1 ന് അകമല ധർമ്മശാസ്ത്ര ക്ഷേത്ര പരിസരത്ത് വച്ച് നടക്കും. നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. നീന്തൽ പരിശീലകൻ എം.വി. ജയപ്രകാശ്, ലയൺസ് ക്ലബ് ഭാരവാഹികളായ അബ്ദുൾ റസാക്, മധുസൂദനൻ, കെ. മണിണ്ഠൻ, കെ. ശ്രീനിവാസ്, പി. നായർ എന്നിവർ പ്രസംഗിക്കും.