കൊടകര: ആളൂർ എസ്.എൻ.ഡി.പി സമാജം എടത്താടൻ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശത്തിന് തുടക്കമായി. ബുധനാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണം, പ്രാസാദശുദ്ധി, രക്ഷഘ്‌നഹോമം, വാസ്തുബലി, വാസ്തു പുണ്യാഹം, വാസ്തുഹോമം മുളയിടൽ എന്നിവ നടന്നു. നിത്യവും ഗണപതിഹോമം, വിവിധ ഹോമങ്ങൾ, കലശാഭിഷേകം, പൂജകൾ, ഭഗവത് സേവ എന്നിവ നടക്കും. മേയ് 2 ന് ഹോമ കലശാഭിഷേകം, ബ്രഹ്മ കലശപൂജ, ജീവ കലശപൂജ, ശത കലശപൂജ, അധിവാസ ഹോമം, അധിവാസ പൂജ, കലശാധിവാസം, 2 ന് വൈകീട്ട് 7 ന് ദേശക്കാരുടെ തണ്ടികവരവ്, 3ന് രാവിലെ അധിവാസം വിടർത്തിപൂജ, 7.30ന് പൊങ്കാല, 10.30ന് അഷ്ടബന്ധ ന്യാസം, ജീവകലശാഭിഷേകം, 11 ന് ശതകലശം, 11.45ന് ബ്രഹ്മ കലശാഭിഷേകം എന്നിവ നടക്കും. ചടങ്ങുകൾക്ക് തന്ത്രി ആല നാരായണൻകുട്ടി ശാന്തി, മേൽശാന്തി ടി.ആർ. പ്രദീപ് എന്നിവർ കാർമികത്വം വഹിക്കും.